NEWS
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ദർബ് അൽ സായി ആഘോഷങ്ങൾ നിർത്തിവെച്ചു
18/12/2025 08:44 PM IST
nila

ദോഹ:പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ദർബ് അൽ സായി പരിപാടികൾ വ്യാഴാഴ്ച (ഡിസംബർ 18, 2025) റദ്ദാക്കിയതായി സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതിയാണ് പരിപാടികൾ റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.സന്ദർശകരുടെയും പങ്കെടുക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പരിപാടികൾ റദ്ദാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തലസ്ഥാനമായ ദോഹയിൽ, ഇന്ന് കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടതോടെയാണ് നടപടി.കാലാവസ്ഥ സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും, പൊതുജന സുരക്ഷയ്ക്കാണ് മുൻഗണന നൽകിയതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











